K Surendran | സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

2018-12-23 1

ശബരിമലയിലെ സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. തങ്കയങ്കി ഘോഷയാത്ര നടത്തുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘന അനുമതി നൽകിയതിനെതിരെയാണ് സുരേന്ദ്രൻ തൻറെ പോസ്റ്റിലൂടെ സർക്കാറിനെ വിമർശിച്ചിരിക്കുന്നത്. അരാജകവാദികൾക്ക് ആചാരലംഘന അനുമതി നൽകിയതും ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടതും വിശ്വാസ സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ പറയുന്നു. കേന്ദ്രമന്ത്രിക്ക് കൊടുക്കാത്ത വിഐപി പരിഗണനയാണ് ആചാര ലംഘകർക്ക് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. വഴിനീളെ പോലീസ് അകമ്പടിയും വാഹന സൗകര്യങ്ങളും നൽകിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം തൻറെ പോസ്റ്റിലൂടെ വ്യക്തമാക്കി.

Videos similaires